പിന്നില്‍ പ്രൊഫഷണല്‍ സംഘം, അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട ഒരാള്‍

0

കൊച്ചി: കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ടു പൊക്കം കുറഞ്ഞ കറുത്തയാളാണ് മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ പോലീസ്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, പേരുവിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.

പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. ഇവരില്‍ ഒരാള്‍ ഒഴികെ 14 പേരും കാമ്പസിന് പുറത്തു നിന്നുള്ളവരാണ്. ആക്രമണെത്ത തുടര്‍ന്ന് എസ്.എഫ്.ഐക്കാര്‍ ചിതറിയോടുന്നതിനിടെ ഇയാള്‍ അഭിമന്യുവിനെ പിന്നില്‍നിന്നു കുത്തുകയായിരുന്നു. രാത്രി 12.30നാണ് കൊലപാതകം നടന്നത്. എന്നാല്‍, സംഘം 9.30ന് കോളജിലെത്തി മടങ്ങിയിരുന്നുവെന്ന് എഫ്.ഐ.ആര്‍. വ്യക്തമാക്കുന്നു.

കൊലയ്ക്കു പിന്നില്‍ പ്രഫഷണല്‍ സംഘമാണ്. തൊടുപുഴ കൈവെട്ട് കേസിന് സമാനമായ ആസൂത്രണമാണ് ഇവിടെയും നടന്നതെന്നും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here