നടി ആക്രമിക്കപ്പെട്ട കേസ്: സംവിധായകന്‍ ബാലചന്ദ്രന്റെ രഹസ്യമൊഴി അടുത്ത ദിവസം രേഖപ്പെടുത്തും

കൊച്ചി: നടന്‍ ദിലീപിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ കോടതിയുടെ അനുമതി. എറണാകുളം സി.ജെ.എം. കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തിയത്. അടുത്തദിവസം തന്നെ മജിസ്‌ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. തുടര്‍ന്ന് കേസില്‍ പോലീസ് സംഘം തുടരന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here