മഅ്ദനി തലശ്ശേരിയിലെത്തി

0
9

തലശ്ശേരി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി തലശ്ശേരിയിലെത്തി. തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസില്‍ രാവിലെ 7.15ഓടെയാണ് അദ്ദേഹം തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയത്. മഅ്ദനിയെ സ്വീകരിക്കാന്‍ നിരവിധി പ്രവര്‍ത്തകരാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. മഅദനിയുടെ വരവ്കണക്കിലെടുത്ത് തലശ്ശേരി കനത്ത സുരക്ഷാവലയത്തിലാണ്. മഅദനി മടങ്ങുന്നതുവരെ നഗരം പൂര്‍ണമായി പോലീസ് നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ടൗണ്‍ ഹാളിലാണ് മഅദനിയുടെ മകന്‍ ഉമ്മര്‍ മുഖ്താറിന്റെ വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here