നടപടികള്‍ പൂര്‍ത്തിയായി, കെ.എസ്.ആര്‍.ടി.സി 3,862 എംപാല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

0
20

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന് 3,862 എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള നടപടി കെ.എസ്.ആര്‍.ടി.സി. പൂര്‍ത്തിയാക്കി. ഇതില്‍ 3,861 പേര്‍ കണ്ടക്ടര്‍മാരാണ്. ഇവരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.  പി.എസ്.സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും ഉടന്‍ തുടങ്ങും.

കോടതി ഉത്തരവാണെന്ന് പറഞ്ഞ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് കൈ മലര്‍ത്തുമ്പോള്‍ മാനേജ്‌മെന്റ് കാര്യമായി വാദിച്ചില്ലെന്ന പരാതി ജീവനക്കാര്‍ക്കുണ്ട്. പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തും. ഉത്തരവ് കിട്ടുന്ന മുറയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍.

സ്ഥിരം കണ്ടക്ടര്‍മാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഷെഡ്യൂളുകള്‍ മുടങ്ങുന്നത് ഒഴിവാക്കാനുള്ള നടപടിയും കെ.എസ്.ആര്‍.ടി.സി മാനേജുമെന്റ് തുടങ്ങിയിട്ടുണ്ട്. എങ്കിലും 3000 ത്തോളം എം പാനല്‍ കണ്ടക്ടര്‍മാര്‍ ഒറ്റയടിക്ക് പുറത്ത് പോകുന്നത് സര്‍വ്വീസുകളെ ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here