ദുരഭിമാന കൊല്: കെവിന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു, മോര്‍ച്ചറിക്കു മുന്നില്‍ സംഘര്‍ഷം

0

കോട്ടം: ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം. സി.പി.എം ഡിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തി വീശി.

നേരത്തെ മോര്‍ച്ചയിലെത്തിയ എം.എല്‍.എ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി തെറിയതോതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മോര്‍ച്ചറിക്കു മുന്നിലുണ്ട്.

കെവിനെ കൊലപ്പെടുത്തിയവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. നീനുവിന്റെ പിതാവിനെ കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചു. ഇതോടെ പ്രതികളുടെ എണ്ണം പതിനാലായി. കസ്റ്റഡിയിലുള്ള മൂന്നു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കോട്ടയത്ത് വിവിധ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ തുടരുകയാണ്.

കെവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. ഉച്ചയ്ക്ക് കെവിന്റെ വീട്ടിലെത്തിക്കുന്ന മൃതദേഹം, പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം മൂന്നിന് നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ആദ്യം പോലീസ് പിടിയിലായ് ഇഷാന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നിയാസ്, റിയാസ് എന്നിവരെയും കസ്റ്റഡിയിലെടുത്തു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here