ഇടതിനോട് ജനം ആക്രാശിച്ചു, ‘കടക്കു പുറത്ത്’, മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുന്നത് ബി.ജെ.പി നോക്കി നില്‍ക്കുന്നു

0

തിരുവനന്തപുരം: വിശ്വാസത്തെ നവോത്ഥാനം കോണ്ട് നേരിടുന്നതും പരനാറി പ്രയോഗവുമൊക്കെ കണ്ട് ഞെട്ടിയ ജനം ഒടുവില്‍ ഇടതിനോട് ആകോശിച്ചു, ‘കടക്കു പുറത്ത്.’ മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടും പോകുന്നതു കണ്ട് മിഴിച്ചു നില്‍ക്കുകയാണ് കേരളത്തിലെ ബി.ജെ.പി നേതാക്കന്മാര്‍.

ഒരു എക്‌സിറ്റ് പോളും പ്രവചിക്കാത്ത ജനവിധിയാണ് കേരളത്തില്‍ നിന്നുണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴോ, അതിനെതിരെ രംഗത്തെത്തുമ്പോഴും ഒന്നും സി.പി.എം ഇത്തരമൊരു തെരഞ്ഞെടുപ്പ് ഫലം സ്വപ്‌നത്തില്‍പോലും കണ്ടിരിക്കില്ല. സിറ്റിംഗ് എം.പിമാരും സ്റ്റാര്‍ സ്ഥാനാര്‍ത്ഥിമാരും ഒന്നും നിലംതൊടാതെ തൊറ്റു. കോട്ടകളിലെല്ലാം വന്‍തോതിലുള്ള ചോര്‍ച്ച. ഏഴു മണ്ഡലങ്ങളില്‍ യു.ഡി.എഫ് നേടിയിരിക്കുന്നത് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ്. അതില്‍ തന്നെ രാഹുല്‍ ഗാന്ധി മൂന്നു ലക്ഷത്തിനും പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടു ലക്ഷത്തിനു മുകളിലേക്ക് ലീഡ് ഉയര്‍ത്തുകയും ചെയ്തു.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലെ ജനവികാരം തിരിച്ചറിഞ്ഞ് ബി.ജെ.പിയാണ് കേരളത്തില്‍ ഇക്കുറി ആദ്യ തെരഞ്ഞെടുപ്പ് നീക്കം നടത്തിയത്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും നേരിടാന്‍ ഇറങ്ങി പുറപ്പെട്ടത് എടുത്തുചാട്ടമായി പോയെന്ന് സി.പി.എമ്മിന്റെ ഒരു വിഭാഗം നേതാക്കള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. നല്ല ബന്ധത്തിലായിരുന്ന എന്‍.എസ്.എസിനെ പോലും പിണക്കി ശബരിമലയില്‍ കോടതി വിധി നടപ്പാക്കിയതിന്റെ ‘വികാരം’ കേരളത്തിലുണ്ടായിട്ടില്ലെന്ന് ഇനിയും സി.പി.എമ്മിനു പറയാനാകില്ല.

ഹിന്ദു സമൂഹത്തില്‍ വികാരം ഉണര്‍ത്താനും മാസങ്ങള്‍ക്കിപ്പുറം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ നിലനിര്‍ത്താണം സംഘപരിവാര്‍ സംഘടനകള്‍ക്ക് ഏറെ പ്രയത്‌നിക്കേണ്ടി വന്നിട്ടുണ്ട്. സി.പി.എം സര്‍ക്കാര്‍ ചുമത്തിയ കേസുകളില്‍ നിരവധി പേര്‍ പ്രതികളാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലൂം ഇറക്കി ഇളക്കിവിട്ട ‘വികാര’ത്തിന്റെ നേട്ടം കൊയ്യാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇടതിനെതിരെ ഈ വിഭാഗങ്ങളെ തിരിക്കുന്നതില്‍ അവര്‍ വിജയിച്ചുവെന്ന് വ്യക്തം.

വ്യക്തമായ വോട്ട് ബാങ്കോ ജയിക്കുമെന്ന് ഉറപ്പോ ഇല്ലാത്ത താമരയ്ക്ക് കുത്താന്‍ ഒരു വലിയ വിഭാഗം മടിച്ചതിന്റെ ഫലമാണ് കേരളത്തിലെ യു.ഡി.എഫ് തരംഗം. ബി.ജെ.പി തുറന്നുവിട്ട ഭൂതം എതിര്‍ചേരികളില്‍ സൃഷ്ടിച്ച ‘വികാര’വും കൂടി യു.ഡി.എഫിന് അനുകൂലമായി തീരുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇടതിന് എതിരായ വികാരം, ജയിക്കില്ലെന്ന ബി.ജെ.പിയോടുള്ള അനുകമ്പയും ബാലറ്റ് പെട്ടിയില്‍ യു.ഡി.എഫിന് വോട്ടു കൂട്ടി.

ശക്തമായ ത്രികോണം നടന്ന മണ്ഡലങ്ങളില്‍ കൂടി വിജയിക്കാന്‍ സാധിക്കാതെ വന്നതോടെ, വിതച്ചത് കൊയ്യാന്‍ നേരം മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടുപോയ സ്ഥിതിയിലാണ് ബി.ജെ.പി. എല്ലാം അനുകൂലമായിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതി. കേരളത്തില്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ സംഘടനാ സംവിധാനത്തില്‍ വന്‍ അഴിച്ചു പണി വേണ്ടി വരുമെന്ന ആര്‍.എസ്.എസ് വോട്ടിംഗ് കഴിഞ്ഞയുടന്‍ പറഞ്ഞതുകൂടി ചേര്‍ത്തുവായിച്ചാല്‍ തലകള്‍ ഉരുളാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here