പി.പി.ഇ കിറ്റ് അഴിമതി: അന്വേഷണത്തിനു ലോകായുക്ത ഉത്തരവ്, കെ.കെ.ശൈലജയ്ക്ക് നോട്ടീസ്

തിരുവനന്തപുരം | ആദ്യ പിണറായി സർക്കാർ പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നെന്ന ഹർജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു.

മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, മരുന്നു വാങ്ങലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരാണ് എതിർകക്ഷികൾ. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയാക്കിയാണ് കേസ് ഫയലിൽ സ്വീകരിച്ചത്.

കെ.കെ.ശൈലജയോട് നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഡിസംബർ എട്ടിന് ഹാജരാകാൻ നോട്ടിസ് നൽകി. ഇവരുടെ വാദം കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച് ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും.

മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ.ദിലീപ് കുമാർ അടക്കം പതിനൊന്ന് പേർക്കെതിരെ കോൺഗ്രസ് നേതാവ് വീണ എസ് നായരാണ് ലോകായുക്തയെ സമീപിച്ചത്.


Lokayukta accepted complaint against K K Shailaja in PPE Kit purchase

LEAVE A REPLY

Please enter your comment!
Please enter your name here