- updates
- പ്രാഥമിക കണക്കുകള്‍ പ്രകാരം 72.67 ശതമാനമാണ് ആദ്യ ഘട്ടത്തിലെ പോളിംഗ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടു ഘട്ടങ്ങളിലായി സംസ്ഥാനത്ത് 78.33 ശതമാനമായിരുന്നു പോളിംഗ്. ആദ്യ ഘട്ടത്തില്‍ 77.83 ഉം രണ്ടാം ഘട്ടത്തില്‍ 78.83 ഉം ആയിരുന്നു വോട്ടിംഗ് ശതമാനം.
- തിരുവനന്തപുരം 69.76, കൊല്ലം 73.41, പത്തനംതിട്ട 69.70, ഇടുക്കി 74.56, ആലപ്പുഴ 77.23 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
- @ 5.30 pm: വോട്ടെടുപ്പ് ഒമ്പതു മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ട് ചെയ്തത് 71.59 ശതമാനം പേര്. തിരുവനന്തപുരം 68.9, കൊല്ലം 72.7, പത്തനംതിട്ട 69.2, ഇടുക്കി 73.8, ആലപ്പുഴ 76.3 എന്നിങ്ങനെയാണ് 5.30 വരെയുള്ള പോളിംഗ് ശതമാനം.
- @ 2.00 pm: 53 ശതമാനം പേര് വോട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം 53. കൊല്ലം 57. പത്തനംതിട്ട 57, ഇടുക്കി 58.5, ആലപ്പുഴ 60 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നില.
- പറവൂര്‍ ഗവ. എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തില്‍ ഇക്കുറി വി.എസ്. കുടുംബസമ്മേതം എത്തിയില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്തു തുടരുന്ന വി.എസ്. യാത്രാ ചെയ്യാന്‍ കഴിയാത്തതിനാല്‍ ദിവസങ്ങള്‍ക്കു മുന്നേ തപാല്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചട്ടപ്രകാരം അനുവദിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് വി.എസിന്റെ മകന് വി.എ. അരുണ്‍കുമാര്‍ പറയുന്നു.
- സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. അതിനാല്‍ തന്നെ വോട്ട് ചെയ്യാനുമായില്ല. പേരില്ലാത്ത വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും പ്രശ്നപരിഹരിക്കപ്പെട്ടില്ലെന്ന് ആരോപണം.
- തെരഞ്ഞെടുപ്പ് കഴിയുംവരെ മൗനം തുടരുന്ന ധനമന്ത്രി തോമസ് ഐസക്ക് വോട്ടിംഗിലും വേറിട്ടൊരു ശൈലി സ്വീകരിച്ചു. ഇക്കുറി മാധ്യമങ്ങളെ അറിയിക്കാതെ, മൗനമായി എത്തി വോട്ടു ചെയ്തു മടങ്ങി
- പാര്‍ട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ പോളിംഗ് ബൂത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നടപടി. യു.ഡി.എഫിന്റെ പരാതിയില്‍ കൊല്ലം ജില്ലയിലാണ് തെരഞ്ഞടുപ്പ് കമ്മിഷന്റെ ഇടപെടല്‍.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മൂന്നു മണിക്കൂറുകളിലെ വോട്ടിംഗ് ശതാമാനം 23 പിന്നിട്ടു. അഞ്ചു ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പല സ്ഥലങ്ങളിലും മുതിര്‍ന്നവര്‍ രാവിലെ തന്നെ ബൂത്തുകളിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്് പുരോഗമിക്കുന്നത്. 88,26,873 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.