ലിഗയുടേത് കൊലപാതകം: കൊന്നത് കഴുത്ത് ഞെരിച്ച്, കൊന്നതാര് ?

0

തിരുവനന്തപുരം: മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥിയില്‍ പൊട്ടല്‍. കഴുത്തു ഞെരിച്ച അടയാളം. ബലപ്രയോഗത്തിന്റെ സൂചന നല്‍കി ഇടുപ്പെട്ടല്ലിലും ക്ഷതം…തിരുവല്ലത്തു കണ്ടല്‍കാട്ടില്‍ ലിഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമാകുന്നു.
ഇതുസംബന്ധിച്ച വിവരങ്ങളുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ബലപ്രയോഗത്തിനിടെയാണ് ലിഗ കൊലപ്പെട്ടതെന്നാണ് നിഗമനം. തൂങ്ങിമരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. അതേസമയം, ലിഗ മാനഭംഗപ്പെടുത്തിയിട്ടില്ല. ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍ പരിശോധനയില്‍ കണ്ടെത്തി. സംഘം ചേര്‍ന്ന് ആക്രമിച്ചതിന്റെ തെളിവുകളും പോലീസിനു കൈമാറിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തവരില്‍ ആറു പേരെ വിട്ടയച്ചിട്ടില്ല. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. മാര്‍ച്ച് 14നാണ് ലിഗയെ കാണാതായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here