ലിഗയോടു മാത്രമല്ല, ബന്ധുക്കളോടും അധികാരികള്‍ കാട്ടിയത് വലിയ അവഗണന

0

തിരുവനന്തപുരം: ലിഗയെ കാണാനില്ലെന്ന പരാതി പോലീസ് ആദ്യം കാര്യമായി എടുത്തില്ല, മണിക്കൂറുകള്‍ കാത്തുനിന്ന് കണ്ടെപ്പോള്‍ ഡി.ജി.പി ആക്രോശത്തോടെ പെരുമാറി, അനുവാദം വാങ്ങിയശേഷം ചെന്നിട്ടും മുഖ്യമന്ത്രി കണ്ടില്ല… കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ ബന്ധുക്കള്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന് വെളിപ്പെടുത്തല്‍.
പോലീസിനെ കൂടുതല്‍ പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു സഹോദരി ഇലീസിനും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിനും ഡി.ജി.പിയില്‍ നിന്ന് ലഭിച്ച മറുപടിയെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പറയുന്നു. കൂടുതല്‍ പഠിപ്പിച്ചാല്‍ മറ്റ് മിസിംഗ് കേസുകള്‍ പോലെ ഇതിന്റെ ഫയല്‍ ക്ലോസ് ചെയ്യുമെന്നും ഡി.ജി.പി. പ്രതികരിച്ചുവത്രേ. സുരക്ഷാ പരിശോധനയ്ക്കുശേഷം ഉച്ചവരെ കാത്തിരിന്നപ്പോള്‍ അടുത്ത ദിവസം വരാനാണ് ആദ്യദിവസം ഡി.ജി.പി നിര്‍ദേശിച്ചതത്രേ. അടുത്ത ദിവസം ചെന്നപ്പോഴായിരുന്നുവത്രേ ആക്രോശം.
മുന്‍കൂര്‍ അനുമതിയുമായി നിയമസഭയുടെ മുന്നില്‍ മൂന്നു മണിക്കൂര്‍ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് ആരോപണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here