തുണി കഴുകുന്നതിനിടെ പുലി ആക്രമിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0

അതിരപ്പിള്ളി: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം. വാല്‍പ്പാറ കാഞ്ചമല എസറ്റേറ്റില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ ആക്രമണതതില്‍ മതിയുടെ ഭാര്യ കൈലാസത്തെ (45) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലയത്തിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ പൊന്തക്കാടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തുണി കഴുകുന്നതിനിടെ പുലി കൈലാസത്തിനെ ആക്രമിച്ചുവെന്നാണ് കരുതുന്നത്. പൊന്തക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. കൈലാസം തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ അലക്ക് കല്ലിനടുത്തു ചോരത്തുള്ളികള്‍ കണ്ട് പിന്തുടരുകയും കൈതക്കാടിനുള്ളില്‍നിന്ന് മൃതദേഹം ലഭിക്കുകയുമായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here