മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

0

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ (86)അന്തരിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ്, ജന്മഭൂമി തുടങ്ങി നിരവധി പത്രങ്ങളില്‍ ജോലി ചെയ്തിരുന്നു. 1978 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഡല്‍ഹിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 82വരെ കൊച്ചിയില്‍ സബ് എഡിറ്റര്‍. പിന്നീട് 1990വരെ കോട്ടയം ബ്യൂറോ ചീഫ്. 2000ല്‍ ജോലി രാജിവെച്ചു. തുടര്‍ന്ന് ഹിന്ദു, ഔട്ട് ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായി. അതിനു ശേഷം കേരളാ മിഡ് ഡേ ടൈംസില്‍. പിന്നീട് ജന്മഭൂമി ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായി. ‘നിലയ്ക്കാത്ത സിംഫണി’ എന്ന പേരില്‍ ആത്മകഥയും രചിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here