ശബരിമല വിഷയത്തില്‍ അകന്ന വിശ്വാസികളെ അടുപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് ഇടതു മുന്നണി

0

തിരുവനന്തപുരം: തെറ്റിദ്ധരിപ്പിക്കപ്പെട്ട് അകന്നുപോയ വിശ്വാസികളുടെ പിന്തുണ വീണ്ടെടുക്കാന്‍ ശ്രമം നടത്തുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. ഒരു തെരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇടതുമുന്നണി ഇല്ലാതാവില്ലെന്നും എല്‍.ഡി.എഫ് യോഗത്തിനുശേഷം കണ്‍വീനര്‍ വ്യക്തമാക്കി.

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ശ്രമം നടന്നിട്ടുണ്ട്. സര്‍ക്കാരിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തിയ പ്രചാരണങ്ങളെ മറികടക്കാന്‍ സാധിച്ചില്ല. നഷ്ടപ്പെട്ടു വിശ്വാസികളുടെ പിന്തുണ തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here