രാജി വിധി പകര്‍പ്പ് പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനിക്കും, മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്ന് തോമസ് ചാണ്ടി

0

തിരുവനന്തപുരം: ഹൈക്കോടതി വിധി പകര്‍പ്പ് കിട്ടിയശേഷം തന്റെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. ഇന്ന് രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്നും മന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി.
ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അര മണിക്കൂറോളം ചര്‍ച്ച നടത്തിയശേഷം സെക്രട്ടേറിയറ്റിലെത്തിയപ്പോഴായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രി ഒന്നും പ്രതികരിക്കാന്‍ തയാറായില്ല. തോമസ് ചാണ്ടി തുടര്‍ന്നാല്‍ സി.പി.ഐ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here