കാര്‍ട്ടൂണ്‍ വിവാദം: അവാര്‍ഡ് പിന്‍വലിക്കില്ലെന്ന് ലളിത കലാ അക്കാദമി

0

തൃശൂര്‍: കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ നിലാപാടിനെ തള്ളി കേരള ലളിത കലാ അക്കാദമി. അവാര്‍ഡ് പിന്‍വലിക്കില്ലെന്നും ജൂറി നിലപാടിനൊപ്പമാണ് അക്കാദമിയെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിവാദത്തില്‍ കഴമ്പില്ലെന്ന കാര്യം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയേയും സാംസ്‌കാരിക മന്ത്രിയെയും ബോധ്യപ്പെടുത്തുമെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു. അക്കാദമിയുടെ നിര്‍വാഹക സമിതി, ജനറല്‍ കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷമാണ് അക്കാദമി ഭാരവാഹികള്‍ നിലപാട് ആവര്‍ത്തിച്ചത്. പ്രഗല്‍ഭ ജൂറിയാണ് കാര്‍ട്ടൂണ്‍ തിരഞ്ഞെടുത്തത്. ജൂറിയുടെ നിലപാട് പുനപരിശോധിക്കേണ്ടതില്ലെന്നാണ് നിര്‍വാഹക സമിതിയും ജനറല്‍ കൗണ്‍സിലും ഐക്യകണ്‌ഠേന തീരുമാനിച്ചത്. നേമം പുഷ്പരാജ് മാധ്യമങ്ങളോട് പറഞ്ഞു. മത വിഭാഗത്തെ അപമാനിക്കുന്നത് അടക്കമുള്ള ഭരണ ഘടന പ്രശ്‌നങ്ങളുണ്ടോ എന്നത് നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. അംശവടി മതചിഹ്നമല്ലെന്നാണ് അക്കാദമിയുടെ നിലപാട്. വിവാദമുണ്ടാക്കുന്നവര്‍ പറയുന്നത് മതത്തെ അവഹേളിച്ചു എന്നാണ്.

അംശവടി മത ചിഹ്നമാണെന്നും അതിന് ദിവ്യത്വമുണ്ടെന്നും പറയുന്നു. അവരുടെ വാദങ്ങള്‍ അംഗീകരിച്ചാല്‍ പോലും ദിവ്യത്വമുള്ളവരുടെ കൈകളിലിരുന്നാല്‍ മാത്രമേ അംശവടിക്കും ദിവ്യത്വം ലഭിക്കൂ.. ബിഷപ്പ് ഫ്രാങ്കോയുടെ കൈകളിലിരുന്നാല്‍ അംശ വടിക്ക് ദിവ്യത്വം ലഭിക്കില്ല. അക്കാദമി സ്വയം ഭരണ സ്ഥാപനമാണ്. സര്‍ക്കാര്‍ ഒരു തരത്തിലും ഇതുവരെ അക്കാദമിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നും അക്കാദമി ഭാരവാഹികള്‍ പറഞ്ഞു.അവാര്‍ഡ് പുനപരിശോധിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലനും കാര്‍ട്ടൂണിനെതിരായ നീക്കം ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരായ നീക്കമാണെന്ന് വിലയിരുത്താനാവില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള അക്കാദമി ഭാരവാഹികളുടെ മറുപടി കാര്യങ്ങള്‍ ഇരുവരെയും ബോധ്യപ്പെടുത്തുമെന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here