‘പ്രതീക്ഷ വേണ്ട’: കെ.വി. തോമസ് കോണ്‍ഗ്രസ് വിടില്ല, കാസര്‍കോട്ടും തീയും പുകയും അടങ്ങി

0

ബി.ജെ.പിക്കാരുടെ പ്രതീക്ഷ വെറുതെയായി. ഒരു ദിവസത്തോളം നീണ്ട ഇടഞ്ഞു നില്‍ക്കലിനൊടുവില്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുക്കമല്ലെന്ന് കെ.വി. തോമസ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം വിവിധ തലങ്ങളിലായി കെ.വി. തോമസുമായി നടത്തിയ അനുനയ നീക്കം ലക്ഷ്യം കണ്ടതോടെ കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സീറ്റുകളിലെ പൊട്ടിത്തെറികള്‍ ശമിച്ചു. കാസര്‍കോടും പ്രശ്‌നങ്ങള്‍ നേതാക്കളിടപെട്ട് പറഞ്ഞു തീര്‍ത്തു.

രാവിലെ അനുനയ ശ്രമവുമായി വീട്ടിലെത്തിയ രമേശ് ചെന്നിത്തലയോട് രോഷത്തോടെ സംസാരിച്ച കെ.വി. തോമസ് ഉച്ചയ്ക്കുശേഷമാണ് കോണ്‍ഗ്രസ് വിടില്ലെന്നും പ്രചാരണത്തിനിറങ്ങുമെന്നും വ്യക്തമാക്കിയത്. നാളെ സോണിയാ ഗാന്ധിയെ കണ്ടശേഷം തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന നിലപാടിലാണ് കെ.വി. തോമസ്. തനിക്കു സീറ്റു കിട്ടാത്തതിലല്ല, തന്നോടുണ്ടായ സമീപനത്തിലാണ് വിഷമമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അവശേഷിക്കുന്ന നാലു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് വൈകുകയാണ്. കേരളത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി കൂടി ഡല്‍ഹിയില്‍ എത്തിയശേഷം, തിങ്കളാഴ്ച അന്തിമ തീരുമാനമുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here