‘കൈ’വിട്ടിട്ടില്ല, നേതൃത്വത്തെ വെല്ലുവിളിച്ച് കെ.വി. തോമസ് ‘ചുമന്ന’ കണ്ണൂരിലേക്ക്

കൊച്ചി | കോണ്‍ഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് കെ.വി. തോമസ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ് വ്യക്തമാക്കി.

പാര്‍ട്ടി വിടില്ലെന്നും തനിക്കെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശം എ.ഐ.സി.സിക്കാണെന്നും കെ.വി. തോമസ് തുറന്നടിച്ചു. പാര്‍ട്ടിയെ വച്ചു പത്തു പൈസ ഉണ്ടാക്കിയിട്ടില്ലെന്നും കെ.വി. തോമസ് പറയുന്നു. 2018 ഡിസംബറിനു ശേഷം രാഹുല്‍ ഗാന്ധിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. എ.ഐ.സി.സി. അംഗമായ തന്നെ പുറത്താക്കാന്‍ അധികാരം കേന്ദ്ര നേതൃത്വത്തിനാണ്.

മാര്‍ച്ചില്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാന്‍ പോകുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും കെ.വി. തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ താന്‍ അപമാനിതനാണെന്നു പറയാനും കെ.വി. തോമസ് മറന്നില്ല.

Senior Congress leader K V Thomas on Thursday said he will attend a seminar to be held as part of the CPM’s ongoing 23rd Party Congress in Kannur. He is deciding to attend the meeting after ignoring the strong warning from party officials and leadership. Earlier KPCC chief K Sudhakaran had said that Thomas should attend the seminar only if he is ready to leave the party. Thomas said he will attend the seminar on ‘center state relations’ as it’s a national issue.

LEAVE A REPLY

Please enter your comment!
Please enter your name here