പന്തളം: വനിതാ മതിലുനു ചുക്കാന്‍ പിടിച്ച സി.പി.എം പ്രതിനിധികള്‍ ഭരണം നിയന്ത്രിക്കുന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് മുന്‍വാതിലിലൂടെ പ്രവേശിക്കാന്‍ വിലക്ക്. ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് ക്ഷേത്ര ഭരണസമിതി സ്ഥാപിച്ചു. കരുമ്പാലയിലെ പ്രസിദ്ധമായ പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിലക്കാണ് ഇതോടെ ചര്‍ച്ചയാകുന്നത്.
ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്തരമൊരു വിലക്കുണ്ടായിട്ടില്ലെന്നു വിശ്വാസികള്‍ പറയുന്നു. ബോര്‍ഡ് എത്രയും വേഗം മാറ്റണമെന്നും അല്ലാത്ത പക്ഷം സ്ത്രീകള്‍ മുന്നിട്ടിറങ്ങി അതു നീക്കം ചെയ്യുമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. മുന്‍വാതിലിന്റെ പടിക്ക് ഉയരം കൂടുതലായതിനാല്‍ സ്ത്രീകള്‍ക്ക് ഇതുവഴി ഉള്ളിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം.