1938 ഫെബ്രുവരി 20. അന്നാണ് സംസ്ഥാനത്ത് ഭരണസംവിധാനത്തിന്റെ നിയന്ത്രണത്തില്‍ ഒരു ഗതാഗത സംവിധാനം ഉണ്ടായത്. പിന്നീടത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി മാറി.

ഇന്ന് കെ.എസ്.ആര്‍.ടി.സിയുടെ 82-ാം പിറന്നാളാണെന്നു പറയാം. പിറന്നാള്‍ ദിനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നടുക്കം സൃഷ്ടിക്കുന്ന വാര്‍ത്തയുമായിട്ടാണ് പുറത്തുവന്നത്. അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസ് കണ്ടെയ്‌നര്‍ ലോറിയുമായി ഇടിച്ചു 19 ജീവനുകള്‍ പൊലിഞ്ഞു. ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവരുടെ മരണം സഹപ്രവര്‍ത്താരെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാക്കിയിരിക്കുകയാണ്. മികച്ച സേവനത്തിനും യാത്രക്കാരോടുള്ള സമീപനത്തിനും അംഗീകാരം നേടിയിട്ടുള്ള ജീവനക്കാരന് രണ്ടുപേരും.

2018 ല്‍ എറണാകുളം ബാംഗ്ലൂര്‍ യാത്രയ്ക്കിടെ യാത്രക്കാരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ എത്താനെടുത്ത അഞ്ചു മണിക്കൂറോളവും കൂട്ടിരിക്കുകയും ചെയ്തു. 2018 ജൂണില്‍ നടന്ന സംഭവം ലോകമറിഞ്ഞത് ഒരാഴ്ച കഴിഞ്ഞുവന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. അന്നത്തെ സി.എം.ഡി ടോമിന്‍ തച്ചങ്കരി ഇരുവര്‍ക്കും അഭിനന്ദന കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇരുവരുടെയും അപ്രതീക്ഷിത വിയോഗം കനത്ത വേദനയോടെയാണ് സഹപ്രവര്‍ത്തകര്‍ കേട്ടത്.

ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെരേത്തണ്ടിയിരുന്നതായിരുന്നു ഇവര്‍. യാത്രക്കാരുടെ കുറവും ശിവരാത്രിയും പരിഗണിച്ച് ബസ് ഒരു ദിവസം വൈകിയാണ് തിരികെ പുറപ്പെട്ടത്. ആ യാത്രയാകട്ടെ, അവസാനിച്ചത് വന്‍ ദുരന്തത്തിലും.

LEAVE A REPLY

Please enter your comment!
Please enter your name here