തിരക്കിനനുസരിച്ച് നിരക്ക് കൂടും, ഫ്‌ളെക്‌സി ചാര്‍ജ് നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി,

0

തിരുവനന്തപുരം: തിരക്കുള്ള ദിവസങ്ങളില്‍ നിരക്കുവര്‍ധന ഏര്‍പ്പെടുത്തുന്ന ‘ഫ്‌ളെക്‌സി ചാര്‍ജ് ‘  നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സിയും. കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സര്‍വിസുകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പുതിയ രീതിയില്‍ ഫ്‌ളെക്‌സി ചാര്‍ജ് നടപ്പാക്കും. തിരക്ക് കുറവുള്ള ദിവസങ്ങളില്‍ ഫ്‌ളെക്‌സി ഫെയറില്‍ 15 നിരക്ക് ഇളവ് അനുവദിക്കുന്നുണ്ട്. ഉത്സവകാലത്തും വാരാന്ത്യങ്ങളിലും തിരക്കുള്ള മറ്റു ദിവസങ്ങളിലും നടത്തുന്ന സ്‌പെഷല്‍ സര്‍വിസുകളില്‍ നിരക്കു വര്‍ധനവ് ഏര്‍പ്പെടുപ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാരിന്റെ അനുമതി തേടി. എറണാകുളം, കോഴിക്കോട്, തലശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് പോണ്ടിച്ചേരിയിലേക്കും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ഗോവയിലേക്കും പുതിയ സര്‍വിസുകള്‍ തുടങ്ങുന്നതിനും സര്‍ക്കാരില്‍നിന്ന് അനുമതി തേടും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here