നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കി. മീറ്റര്‍, കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് എത്തി

0

നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ശബ്ദമുണ്ടാക്കാതെ യാത്ര ചെയ്യും…ഹൈദ്രാബാദില്‍ നിന്ന് വാടകയ്ക്ക് എത്തിച്ച ഇലക്‌ട്രോണിക് ബസിന്റെ പരീക്ഷണ ഓട്ടം കെ.എസ്.ആര്‍.ടി.സി തിങ്കളാഴ്ച തുടങ്ങും.

ഹൈദ്രാബാദിലെ ഗോള്‍ഡ് സ്‌റ്റോണ്‍ ഇന്‍ഫ്രാടെക്കാണ് ചൈനയില്‍ നിന്ന് ബസുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. 40 യാത്രക്കാര്‍ക്കുവരെ ഒരേസമയം യാത്ര ചെയ്യാവുന്നതാണ് ഈ ബസ്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇവയ്ക്ക് സഞ്ചരിക്കാനാവും. മുന്നിലും പിന്നിലും എയര്‍ സസ്‌പെന്‍ഷനോടു കൂടിയ ബസില്‍ പുഷ്ബാക്ക് സീറ്റുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാവിഗേഷനും സിസിടിവി ക്യാമറും ബസിലുണ്ട്.

അഞ്ചു ദിവസം വീതം തിരുവനന്തപുരം, കൊച്ചി, എറണാകുളം എന്നിവിടങ്ങളില്‍ ഓടിക്കാനാണ് പദ്ധതി. കിലോമീറ്ററിന് 45 രൂപ നിരക്കില്‍ വാടകയ്‌ക്കെടുത്താണ് ബസ് കേരളത്തിലെത്തിച്ചിട്ടുള്ളത്. പരീക്ഷണ സര്‍വീസ് വിജയമാണെങ്കില്‍ 300 ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താനാണ് ആലോചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here