പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് മൂക്കുകയറിടാന്‍ അച്ചടക്ക സമിതി പ്രഖ്യാപിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്ര ഉന്നതരായായലും അച്ചടക്കം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അടക്കം അച്ചടക്കസമിതി സൂക്ഷ്മമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പുതിയ ഭാരവാഹി പട്ടികയ്‌ക്കെതിരെ മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പരോക്ഷമറുപടിയെന്നതും ശ്രദ്ധേയമാണ്. അതേസമയം, തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കെ. മുരളീധരന്‍. പട്ടികയിലെ വനിതാ അംഗങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here