പ്രത്യാശ നഷ്ടമായി, ഹൈക്കമാന്റിന്റെ പേരില്‍ കെ.സി. വേണുഗോപാല്‍ തിരുകിക്കയറ്റിയെന്ന് സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ പ്രത്യാശ നഷ്ടമായെന്ന് കെ. സുധാകരന്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിന്റെ പേരില്‍ കെ.സി. വേണുഗോപാല്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഹൈക്കമാന്റിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല. ഹൈക്കമാന്റിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പയിച്ചു. ജയസാദ്ധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്. തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ആലങ്കാരിക പദവികള്‍ ആവശ്യമില്ല. സ്ഥാനം ഒഴിയാത്തത് പാര്‍ട്ടിക്കു മുറിവേല്‍ക്കാതിരിക്കാനാണ്.

ഇരിക്കുരില്‍ ധാരണ ലംഘിക്കപ്പെട്ടുവെന്നും ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കുന്ന കാര്യം ആലോചിട്ടിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here