കോവളത്തെ കൊലപാതകം: സര്‍ക്കാരിനെതിരെ വിദേശ യുവതിയുടെ സുഹൃത്ത്

0

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പോലീസിനു താല്‍പര്യമെന്ന് വിദേശ വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ. കേസിലെ ദുരൂഹതകള്‍ മാറ്റാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ആന്‍ഡ്രൂസ് വ്യക്തമാക്കി. സംസ്‌കാര സ്ഥലത്ത് എത്തിയ ഡിവൈ.എസ്.പി, ഐ.ജി എന്നിവര്‍ ഏങ്ങനെയാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്നറിയാന്‍ കാണിച്ച ആകാംക്ഷയിലും ആന്‍ഡ്രൂസ് സംശയം രേഖപ്പെടുത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here