കോഴിക്കോട്: താമരശ്ശേരിയിലും കോടഞ്ചേരിയിലുമായി ആറു പേര്‍ മരിച്ച നാലിടുത്തും എന്‍.ഐ.ടി. പരിസരത്തുമെല്ലാം വിശദമായ തെളിവെടുപ്പ്. ജോളിയെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച് രണ്ടാം ദിവസത്തെ തെളിവെടുപ്പില്‍ പോലീസ് നിര്‍ണായകമായ നിരവധി തെളിവുകള്‍ ശേഖരിച്ചു.

കൂടത്തായിയിലെ ആറു കൊലപാതകങ്ങളും പ്രതി ജോളി ജോസഫ് സമ്മതിച്ചു. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി അഞ്ചു പേരെയും കീടനാശിനി ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മയെയും തീര്‍ത്തത് രീതികളും ജോളി പല സ്ഥലങ്ങളിലായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചുകൊടുത്തു.

ജയിലടക്കപ്പെട്ട ജോളിക്ക് വസ്ത്രം എത്തിച്ചു നല്‍കാന്‍ പോലും ബന്ധുക്കള്‍ തയാറായിട്ടില്ല. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ അധികാമായി കൈയില്‍ കരുതിയിരുന്ന വസ്ത്രം ജയിലിലായതോടെ തെളിവെടുപ്പിനു കൊണ്ടുപോകുമ്പോള്‍ ഉടുക്കാന്‍പോലും തുണിയില്ലാത്ത സ്ഥിതി. മാറി ധരിക്കാനുള്ള വസ്ത്രവും പോലീസുതന്നെ വാങ്ങി നല്‍കി്.

പൊന്നമറ്റം തറവാട്ടിലാണ് ജോളിയെ ആദ്യമെത്തിച്ചത്. ഇരു നില വീടിന്റെ മുക്കിലും മൂലയിലും വരെ ജോളിയെ എത്തിച്ച പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ടോം, അന്നമ്മ എന്നിവര്‍ മരിച്ചു കിടന്ന ഡൈനിംഗ് ഹാള്‍, റോയിയെ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങള്‍ ജോളിയെ കൊണ്ടുപോയി. മരുന്നു കുപ്പികള്‍ക്ക് ഇടയില്‍ നിന്ന് കണ്ടെത്തിയ ചെറിയ പ്ലാസ്റ്റിക് ബ്രൗണ്‍ നിറത്തിലുളള പൊടി സൈനയിഡാണോയെന്ന് അറിയാന്‍ രാസപരിസരശോധന നടത്തും.

അര കിലോമീറ്റര്‍ അകലെ റോയിയുടെ അമ്മാവന്‍ മാത്യൂ മഞ്ചാടിയില്‍ കൊല്ലപ്പെട്ട വീട്ടിലായിരുന്ന അടുത്ത തെളിവെടുപ്പ്. മദ്യത്തിലായിരുന്നു സയനൈഡ് കലര്‍ത്തി നല്‍കിയതെന്ന് ജോളി വിവരിച്ചു. ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നുവെന്നും ജോളി വെളിപ്പെടുത്തി.

മഴ പെയ്യുന്നതിനിടെ, ഉച്ചയ്ക്കുശേഷമാണ് പുലിമറ്റത്തെ വീട്ടില്‍ ജോളിയെ എത്തിച്ചത്. ഷാജുവിന്റെ മുന്‍ഭാര്യ സിലിലും മകള്‍ ആല്‍ഫൈനും വിഷബാധയേറ്റത് ഇവിടെയാണ്. ഷാജുവിന്റെ മകള്‍ ആല്‍ഫൈനിനെ കൊലപ്പെടുത്തിയതു താനാണെന്നു അറസ്റ്റു ചെയ്ത ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ ജോളി സമ്മതിച്ചിരുന്നു. എന്നാല്‍, ആല്‍ഫൈനിനു സയനൈഡ് നല്‍കിയിരുന്നോ എന്ന് ഓര്‍മയില്ല എന്നു കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു ഭക്ഷണം നല്‍കിയതെന്നു പറഞ്ഞ ജോളി, ആല്‍ഫൈനിനു ജോളി ഇറച്ചിക്കറിയില്‍ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു.

പിന്നാലെ ഡെന്റല്‍ ക്ലിനിക്ക്, എന്‍.ഐ.ടി. പരിസരം എന്നിവിടങ്ങളിലേക്ക്. സിലിയെ കൊലപ്പെടുത്തിയ രീതി ഡെന്റല്‍ ക്ലിനിക്കില്‍ ജോളി വിശദീകരിച്ചു. എന്‍.ഐ.ടി. ക്യാന്റീന്‍ ജീവനക്കാര്‍ ജോളിയെ തിരിച്ചറിഞ്ഞു. പതിവായി ജോളി പോകാറുണ്ടായിരുന്ന ബ്യൂട്ടീ പാര്‍ലറില്‍ കയറിയ ശേഷമാണ് എന്‍.ഐ.ടിയില്‍ പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here