കോഴിക്കോട്: കൂടത്തായിയില്‍ കൂടുതല്‍ കൊലപാതക ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടൊ ? ജോളിയെന്ന സ്ത്രീ ഒരു പ്രൊഫഷണലിനെപ്പോലെ വിഷയം കൈകാര്യം ചെയ്തിരുന്നുവെന്ന ശ്രമം ബലപ്പെടുന്നു.

ടോം തോമസിന്റെ കുടുംബത്തിലെ അഞ്ചംഗങ്ങള്‍ക്ക് ഒരിക്കലുണ്ടായ ശര്‍ദ്ദി ഭക്ഷ്യ വിഷബാധയാണെന്ന് കണ്ടെത്തിയിരുന്നു. ഇതു സംഭവിച്ചത് ജോളി സന്ദര്‍ശനം നടത്തി മടങ്ങിയശേഷമാണെന്നും പൊന്നാമറ്റം കുടുംബത്തലെ അഞ്ചു പേര്‍ പോലീസിനു മൊഴി നല്‍കി. കൊലചെയ്യാനുള്ള ക്വട്ടേഷനായിരുന്നോയെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ജോളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന ടോം തോമസിന്റെ രണ്ടു സഹോദരങ്ങളുടെ മക്കളുടെ മരണത്തിലും ദുരൂഹത ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.

ജോളിയുടെ ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ഉള്‍പ്പെടെ അഞ്ചു പെണ്‍കുട്ടികളെക്കുടി കൊല്ലാന്‍ ശ്രമച്ചിട്ടുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു. അതിനിടെ, ജോളി തോമസിനു നിരവധി പേരില്‍നിന്ന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ വഴിവിട്ടു സഹായിച്ചതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചു.

അതിനിടെ, അന്വേഷണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിച്ചതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചു. ആറു മരണങ്ങളും ആറു സംഘങ്ങളാകും അന്വേഷിക്കുക. നിലവിലെ സംഘത്തില്‍ 11 പേരാണുള്ളത്. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ആറു സംഘങ്ങളാകും രൂപീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here