കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിയെ മരണങ്ങള്‍ ഓരോന്നിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിനു പുറമേയുള്ളവയില്‍ പ്രത്യേകം പ്രത്യേകമായി ഇന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കേസുകളുടെ എണ്ണം ആറായി.

കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി. ആദ്യം കൂടാത്തായിയിലെ പൊന്നാമറ്റത്തെ വീട്ടിലേക്ക് പ്രതികളെ കൊണ്ടുപോയത്. പിന്നാലെ നാലാമത്തെ മരണം നടന്ന മാത്യുവിന്റെ വീട്ടിലെത്തിക്കും. മൂന്നാമത്തെ തെളിവെടുപ്പിനായി ആല്‍ഫൈന്റെ മരണം നടന്ന ഷാജുവിന്റെ വീട്ടിലെത്തിക്കും. നാലാമത്തെ തെളിവെടുപ്പിനായി സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും എത്തിക്കും.

ആറ് കൊലപാതങ്ങളും നടത്തിയെന്ന് ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ ജോളി ആവര്‍ത്തിച്ചിരുന്നു. നാല് പേരെ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തി.

അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതി. ബാക്കി അഞ്ച് കേസുകളിലും ജോളിയും മാത്യുവും പ്രതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here