കോഴിക്കോട്: ജോളി സൂക്ഷിച്ചിരുന്ന സയനൈഡ് കണ്ടെത്താന്‍ അര്‍ദ്ധരാത്രിയില്‍ പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ്. വീട്ടിന്റെ അടുക്കളയില്‍ നിന്ന് പൊടിരൂപത്തിലുള്ള വസ്തു അടങ്ങിയ കുപ്പി കണ്ടെത്തി. സയനൈഡിനോട് സാമ്യമെന്ന് പ്രാഥമിക നിഗമനം.
അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. കുപ്പി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
തിങ്കളാഴ്ച പകല്‍ മുഴുവന്‍ നീണ്ടുനിന്ന പലതരത്തിലുള്ള ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് രാത്രിയില്‍ തെളിവെടുപ്പ് നടന്നത്. ഡി.ജി.പി നിയോഗിച്ച സാങ്കേതികവിദഗ്ധരുടെ സംഘത്തിന്റെ ഫോറന്‍സിക് പരിശോധനയ്ക്കു തൊട്ടു പിന്നാലെയായിരുന്നു തെളിവെടുപ്പ്.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ അച്ഛനെയും പതിനൊന്നു മണിക്കൂറോളം തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.