കൂടത്തായി ജോളി കൈ ഞരമ്പ് മുറിച്ചു, ആത്മഹത്യാ ശ്രമം കോഴിക്കോട് ജില്ലാ ജയിലില്‍

0
4

കോഴിക്കോട്: കൂടത്തായി കൊലപാതക കേസുകളിലെ മുഖ്യപ്രതി ജോളി ജോസഫ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോഴിക്കോട് ജില്ലാ ജയിലില്‍ ഇന്നു പുലര്‍ച്ചെ കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ജോളിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തുവെന്നു അധികൃതര്‍ വ്യക്തമാക്കി. രക്തം വാര്‍ന്ന നിലയില്‍ ജോളിയെ വാര്‍ഡന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷമാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. എന്നാല്‍, ഞരമ്പു മുറിക്കാന്‍ ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്നത് വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here