തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എ.പി. എ ചുമത്തി അറസ്റ്റു ചെയ്ത അലനും താഹയും ഇപ്പോള്‍ സി.പി.എമ്മിന്റെ ഭാഗമല്ല. ഇരുവരെയും സി.പി.എം ഏരിയാ കമ്മിറ്റി പുറത്താക്കാന്‍ തീരുമാനമെടുത്തതാണെന്നും ഇക്കാര്യം നടപ്പിലാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പാര്‍ട്ടി അംഗമായിരുന്നുകൊണ്ട് മറ്റൊരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം അനുവദിക്കില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ നിന്നു അലനേയും താഹയോയും പോലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം പാര്‍ട്ടി തലത്തില്‍ കേസ് അന്വേഷിക്കുന്നതിനിടെ, കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഏരിയാ കമ്മിറ്റിയുടെ അന്വേഷണ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.. മോഹനന്‍ ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here