തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്. പിണറായി വിജയന് മയോക്ലിനിക്കിലെ തുടര്‍ച്ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ശനിയാഴ്ചയാണ് അമേരിക്കയിലേക്കു തിരിക്കുന്നത്. അടുത്ത ആഴ്ചയാണ് കോടിയേരിയുടെ യാത്ര.
കോടിയേരി ബാലകൃഷ്ണന് യുഎസിലേക്ക് പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചുമതല ആര്‍ക്ക് കൈമാറുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുവരെ ചുമതല ആര്‍ക്കും കൈമാറുന്ന കാര്യത്തില്‍ തരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി പോളിറ്റ്ബ്യൂറോ അനുമതിയോടെയാണ് ഇരുവരും വിദേശത്തേക്ക് ചികിത്സക്കായി തിരിക്കുന്നത്. ദീര്‍ഘകാലത്തേക്ക് മാറിനില്‍ക്കുന്നില്ല എന്നത് കൊണ്ട് പാര്‍ട്ടി ചുമതല മറ്റാര്‍ക്കും കൈമാറിയേക്കില്ല.