ബിനോയി എവിടുണ്ടെന്ന് അറിയില്ല, കേസില്‍ ഇടപെടില്ലെന്ന് കോടിയേരി

0

തിരുവനന്തപുരം: പീഡനക്കേസില്‍ മുംബൈ പോലീസ് അന്വേഷിക്കുന്ന മകനെ സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് കോടിയേരി എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് ആരോപണ വിധേയനാണെന്നും കോടിയേരി പറഞ്ഞു.

ബിനോയ് സ്വന്തം കുടുംബമായി താമസിക്കുന്ന ആളാണ്. സ്വന്തം ചെയ്തികളുടെ ഫലം ആ വ്യക്തിതന്നെ അനുഭവിക്കണം. പത്തു ദിവസമായി ആയൂര്‍വേദ ചികിത്സയിലായിരുന്ന താന്‍ കേസ് കോടതിയിലെത്തിയശേഷം ബിനോയിയെ കണ്ടിട്ടില്ല. മക്കള്‍ ചെയ്യുന്ന എല്ലാത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ല. പരാതിക്കാരി തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ല. തന്റെ ഭാഗത്തു തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ ഒത്തുതീര്‍പ്പിനായി ബിനോയിയുടെ അമ്മ വിനോദിനി മുംബൈയിലെത്തി യുവതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here