കോടിയേരി സംസ്ഥാന സെക്രട്ടറിയായി തുടരും, സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് എന്നിവയിലേക്ക് യുവനിര

കൊച്ചി: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും. സംസ്ഥാന സെക്രട്ടറിയായി കോടിയേരി തെരഞ്ഞെടുക്കപ്പെടുന്നത് ഇതു മൂന്നാം തവണയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 പിന്നിട്ട മറ്റെല്ലാവരും സംസ്ഥാന സമിതിയില്‍ നിന്നു ഒഴിവായി. 89 അംഗ സംസ്ഥാന സമിതിയില്‍ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എം.എം.വര്‍ഗീസ്, എ.വി.റസല്‍, ഇ.എന്‍.സുരേഷ്ബാബു, സി.വി.വര്‍ഗീസ്, പനോളി വല്‍സന്‍, രാജു എബ്രഹാം, കെ.അനില്‍കുമാര്‍, വി.ജോയ്, ഒ.ആര്‍.കേളു, കെ.കെ.ലതിക, കെ.എന്‍.ഗണഷ്, വി.പി.സാനു, കെ.എസ്.സലീഖ, പി.ശശി എന്നിവര്‍ പുതുതായി എത്തി. മന്ത്രി ആര്‍.ബിന്ദു, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ക്ഷണിതാവ്.

പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, കെ.കെ. ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍ എന്നിവരെ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തി. 175 പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here