കൊച്ചി: ടാറ്റു ചെയ്യാനെത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്ന യുവതികളുടെ പരാതിയില്‍ ടാറ്റു പാര്‍ലര്‍ ഉടമ അറസ്റ്റിലായി. ചേരാനെല്ലൂരിലെ ‘ഇന്‍ക്ഫെക്ടഡ് ടാറ്റു പാര്‍ലര്‍’ ഉടമ പി.എസ്. സുജീഷിനെ വിശദമായി ചോദ്യം ചെയ്യും. ഇതിനായി ഇയാളെ ചേരനെല്ലൂര്‍ സ്റ്റേഷനിലെത്തിച്ചു.
ടാറ്റു സ്റ്റുഡിയോയില്‍ പീഡനത്തിനിരയായെന്നു പറഞ്ഞ് ആറ് യുവതികള്‍ സാമൂഹിക മാധ്യമങ്ങളിലെത്തിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍, പലരും അനുഭവം തുറന്നു പറഞ്ഞുവെങ്കിലും പരാതി നല്കാന് തയാറായിട്ടില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സുജീഷിനെതിരേ ആറ് ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചേരാനെല്ലൂരിലെ ടാറ്റു സ്റ്റുഡിയോയില്‍ ശനിയാഴ്ച പോലീസ് പരിശോധന നടത്തി. സി.സി.ടി.വിയുടെ ഡി.വി.ആര്., കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തു.