പതിനായിരങ്ങള്‍ വിട നല്‍കാനെത്തി, മാണി സാര്‍ ഇനി ജനമനസുകളില്‍ ജീവിക്കും

0

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം. മാണിക്ക് പാലാ സെന്റ് തോമസ് കത്രിഡല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം. തങ്ങളുടെ പ്രീയമാണിസാറിനെ അവസാനമായി ഒരുനോക്കു കാണാന്‍ നൂറുകണക്കിനുപേര്‍ പാലയിലെത്തി. എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന അംഗത്തിന് സാംസ്‌കാരിക കേരളം യാത്രാമൊഴി നേര്‍ന്നത്.

കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്, ആര്‍ച്ച് ബിഷപ്പ് സൂസപാക്യം എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here