കൊല്ലം: കരുനാഗപ്പള്ളിയില്‍ നാലം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്നു പരാതി. രാവിലെ സ്‌കൂളിലേക്കു നടക്കുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈക്കു പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് നാടോടി സ്ത്രീയെ പിടികൂടുടയും ചെയ്തു. നടന്നുപോകുമ്പോള്‍ തന്റെ കൈയില്‍ പിടിച്ചു കൂടെ വരണമെന്ന് സ്ത്രീ ആവശ്യപ്പെട്ടെന്നാണ് പൊണ്‍കുട്ടിയുടെ മൊഴി.

നാടോടി സ്ത്രീ തെങ്കാശി സ്വദേശിയാണെന്നും ഷണ്‍മുഖന്‍ എന്നയാളാണ് കൊല്ലത്തെത്തിച്ചതെന്നും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവര്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here