ചേതനയറ്റ ശരീരത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് നീനു, ദു:ഖം തളംകെട്ടി കെവിന്റെ വീട്

0

കോട്ടയം: പ്രണയിച്ചതിന് സ്വത്തം ജീവന്‍ വിലകൊടുക്കേണ്ടി വന്ന കെവിന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് നീനു. അലമുറയിട്ടു കരഞ്ഞ നീനുവിനെ പിടിച്ച് മാറ്റാന്‍ കെവിന്റെ അച്ഛന്‍ ഏറെ പണിപ്പെട്ടു. ദൃശ്യങ്ങള്‍ കണ്ടു നിന്നവരുടെയും ഹൃദയം നുറുക്കുന്നതായി…. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കെവിന്റെ മാതാവും സഹോദരിയും അടക്കം ദു:ഖം സഹിക്കാനാവാതെ അലമുറയിട്ടു കരയുന്ന കാഴ്ചയാണ് വീട്ടില്‍.

ഹര്‍ത്താലിനിടയിലും വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here