കോട്ടയം: കെവില്‍ വധക്കേസില്‍ പത്തു പ്രതികള്‍ കുറ്റക്കാരെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ മറ്റന്നകള്‍ വിധിക്കും.

കെവിന്റേത് ദുരഭിമാനക്കൊലതന്നെയാണെന്ന് വ്യക്തമാക്കിയ കോടതി കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ വെറുതെ വിട്ടു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ചാക്കോ അടക്കമുള്ള നാലു പ്രതികളെ വെറുതെ വിട്ടു. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികളുടെ മേല്‍ ചുമത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here