കെവിന്റെ കൊലപാതകം: പോലീസിന്റെ പങ്ക് തെളിയുന്നു, ഐ.ജി. റിപ്പോര്‍ട്ട് നല്‍കി

0

കോട്ടയം: കെവിന്റെ മരണത്തില്‍ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കുരുക്ക് മുറുകുന്നു. തട്ടിക്കൊണ്ടു പോകല്‍ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും വ്യക്തമാക്കി കൊച്ചി റേഞ്ച് ഐ.ജി. ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

റിപ്പോര്‍ട്ടില്‍ ഡി.ജി.പി ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് സൂചന. സ്‌റ്റേഷനിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയവര്‍ക്ക് ലഭിച്ച പ്രാദേശിക സഹായം പോലീസില്‍ നിന്നാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനിടെ, തട്ടിക്കൊണ്ടുപോയശേഷം, പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ ഷാനു നിര്‍ദേശിച്ച സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here