ഫേസ്ബുക്കില്‍ ‘കേരള ടൂറിസം’ ഒന്നാമത്

0
ടൂറിസം മേഖലയിലെ ഫെയ്‌സ്ബുക്കപേജുകളില്‍ കേരളത്തിന് ഒന്നാംസ്ഥാനം. കേരള ടൂറിസം വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞതോടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ടൂറിസംമന്ത്രി കടകംപള്ളി സരേന്ദ്രന്‍ അറിയിച്ചു.
2017 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും, പേജിനു ലഭിച്ച ലൈക്കുകളും കമന്റുകളും ഷെയറുകളും കണക്കിലെടുത്താണ് ഫേസ്ബുക്ക് റാങ്കിങ് നിശ്ചയിച്ചത്.
ന്യൂഡല്‍ഹിയിലെ ഫേസ്ബുക്ക് ഓഫിസില്‍ ഇന്ന് നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനായി ഡയറക്ടര്‍ പി ബാലകിരണ്‍, ഫേസ്ബുക്കിന്റെ ഇന്ത്യ, ദക്ഷിണ- സെന്‍ട്രല്‍ ഏഷ്യ പബ്ലിക്ക് പോളിസി മാനേജര്‍ നിതിന്‍ സലൂജയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here