സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍, കായിക മേള തിരുവനന്തപുരത്തും

0

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടത്താന്‍ തീരുമാനം. കായിക മേള ഒക്‌ടോബറില്‍ തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം നവംബറില്‍ കണ്ണുരിലും സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം ഒക്‌ടോബറില്‍ കൊല്ലത്തും നടക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി.

മേളകള്‍ക്ക് ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. മേളകളില്‍ ഭക്ഷണം കുടുംബശ്രീ വഴി നല്‍കും. ഗ്രേസ് മാര്‍ക്കിന് നിലവിലെ മാനദണ്ഡം ഉപയോഗിക്കും. രാത്രിയിലേക്ക് മത്സവം നീളുന്നത് ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here