കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം. മാണി അന്തരിച്ചു

0

കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ധനകാര്യ മന്ത്രിയുമായ കെ.എം. മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗുരുതര ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ പാലയില്‍ എത്തിക്കും.

നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുകയും 25 വര്‍ഷം മന്ത്രിയായിരിക്കുകയും ചെയ്ത അപൂര്‍വ്വ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here