കലക്കന്‍ ട്രോളുകളിലൂടെ കൈയടി നേടുക കേരളപോലീസിനു പുത്തരിയല്ല. സമൂഹത്തിലെ വലിയ പ്രശ്‌നങ്ങള്‍ ചെറിയ ട്രോളുകളിലൂടെ അവതരിപ്പിച്ച് ബോധവത്ക്കരിക്കാന്‍ ട്രോളുകളിലൂടെ കഴിയുമെന്ന തിരിച്ചറിവാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോലീസ് ട്രോളന്മാര്‍ നിര്‍വ്വഹിച്ചുപോരുന്നത്.

മണിചെയിന്‍ പദ്ധതിയിലെ തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന സന്ദേശമാണ് ഇത്തവണ ലൂസിഫര്‍ ചിത്രത്തിലെ പ്രശസ്ത ഡയലോഗിലൂടെ പോലീസ് നല്‍കുന്നത്. വലിയ മോഹങ്ങള്‍ നല്‍കി തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ വീണ്ടും സജീവമായതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here