കൊച്ചി: വാഹനാപകടമുണ്ടാക്കിയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമിനെ രക്തപരിശോധനയ്ക്ക് വിധേയനാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ശ്രീറാമിന്റെ ജാമ്യം കോടതി സ്‌റ്റേ ചെയ്തില്ല. പകരം ശ്രീറാമിന് നോട്ടീസ് അയക്കുകയും കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയും ചെയ്തു.

രക്തപരിശോധന ആരുടെ ഉത്തരവാദിത്വമാണെന്ന് ചോദിച്ച ഹൈക്കോടതി ഗവര്‍ണര്‍ അടക്കം സഞ്ചരിക്കുന്ന റോഡില്‍ സി.സി.ടി.വി. ക്യാമറകള്‍ക്ക് ഇല്ലേയെന്നും ആരാഞ്ഞു. പോലീസിന് രൂക്ഷമായ വിമര്‍ശനമാണ് കോടതിയില്‍നിന്ന് നേരിട്ടത്. ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാകുറ്റം നിലനില്‍ക്കുമെന്നും ശ്രീറാം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് തെളിവു നശിപ്പിക്കാന്‍ ഗൂഢാലോന നടത്തിയെന്നുമാണ് സര്‍ക്കാര്‍ വാദം. തെളിവു ശ്രീറാം കൊണ്ടുവരുമെന്നാണോ പോലീസ് കരുതിയതെന്ന് ചോദിച്ച കോടതി അപകടം ഉണ്ടായാല്‍ ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടതെന്നും ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here