കോട്ടയം: പാലാ ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നമില്ല. പുറത്താക്കിയ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാന്‍ സാധിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് വ്യക്തമാക്കി. ചിഹ്നത്തിന്റെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് യു.ഡി.എഫ് നേതാക്കള്‍.

ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പു വയ്ക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. രണ്ടില ചിഹ്നം അനുവദിക്കുന്നത് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്റെ നിലപാടിനനുസരിച്ചായിരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ജോസ് ടോം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതിനാല്‍ അംഗീകരിക്കുമെന്നാണ് ജോസഫിന്റെ നിലപാട്.

ജോസഫ് ചിഹ്നം നല്‍കില്ലെന്ന നിലപാട് തുടരുന്ന സാഹചര്യത്തില്‍ കീഴടങ്ങി ചിഹ്നം വാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ജോസ് ക്യാമ്പ്. ചിഹ്നത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചാല്‍ അതില്‍ പി.ജെ. ജോസഫിനും യു.ഡി.എഫിനും ഉത്തരവാദിത്വമുണ്ടായിരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചു. ജോസഫ് പാര്‍ട്ടിയിലെ സമുന്നത നേതാവാണെന്നും അദ്ദേഹം പ്രചാരണത്തിന് എത്തുമെന്നും ജോസ് ടോം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here