കോട്ടയം: പ്രചാരണം കൊഴുക്കുന്നതിനിടയിലും ജോസ് ജോസഫ് പോര് രൂപക്ഷമാകുന്നു. ചിഹ്നം നല്‍കാതിരുന്ന ജോസഫിനെ അടന്നാക്രമിച്ചും പോരിന് ആക്കം കൂട്ടിയും കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രംഗത്തെത്തി.

പാലായില്‍ ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കുന്നുവെന്നും ശകുനംമുടക്കുന്ന നോക്കുകുത്തിയെപ്പോലെ വഴിയിലിറങ്ങി നിന്നെന്നും വിഡ്ഡികളാകാനാണ് അവരുടെ നിയോഗമെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഒപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ജോസ് കെ. മാണിയുടെ നിലപാടുകളെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ഉള്ളില്‍ അണപ്പല്ലുകൊണ്ട് ഇറുമ്മുകയും പുറമേയ്ക്ക് മുന്‍ പല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനര്‍ത്ഥിയെ പാലായക്ക് ആവശ്യമില്ലെന്നും മുഖപ്രസംഗം പറഞ്ഞു വയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here