കൊച്ചി: അനൂപ് ജേക്കബും ജോണി നെല്ലൂരും രണ്ടു തട്ടിലായതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. ഇരുവിഭാഗങ്ങളും സംസ്ഥാന കമ്മിറ്റി യോഗം പ്രത്യേകം ചേര്‍ന്നും നിലപാടുകള്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയിക്കുമെന്നു ജോണി നെല്ലൂര്‍ വിഭാഗം പ്രഖ്യാപിച്ചു.

ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളാണ് ജോണി നെല്ലൂരും അനൂപ് ജേക്കബും തീരുമാനിച്ചത്. പി.ജെ. ജോസഫിന്റെ ക്ഷണം നിരസിക്കില്ലെന്നു ജോണി നെല്ലൂരും ലയനം ആവശ്യമില്ലെന്നു അനൂപും നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ലയനത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ വഴിപിരിയലിലെത്തിയത്.

പി.ജെ. ജോസഫും ജോസ് കെ. മാണിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തന്നെ യു.ഡി.എഫിന് കീറാമുട്ടിയാണ്. അതിനിടെയാണ് മറ്റൊരു കേരള കോണ്‍ഗ്രസ് പാര്‍ട്ടി കൂടി പിളരുന്നത്. ഫലത്തില്‍ പുതിയ പിളര്‍പ്പും യു.ഡി.എഫിന് തലവേദനയാകും.

LEAVE A REPLY

Please enter your comment!
Please enter your name here