തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങള്‍ക്ക് പങ്കിട്ട് നല്‍കി പ്രശ്‌നം തീര്‍ക്കാന്‍ യു.ഡി.എഫ്.

ആദ്യ എട്ട് മാസക്കാലം ജോസ് കെ മാണി വിഭാഗത്തിനാണ് പദവി. ജോസ് കെ മാണി വിഭാഗത്ത് നിന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റാകും. അവസാന ആറ് മാസം പിജെ ജോസഫ് പക്ഷത്തിന്റെ അജിത് മുതിരമലയാകും അധ്യക്ഷന്‍. തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പാലായിലടക്കം ഉടന്‍ ശക്തി തെളിയിക്കുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു.

ഇരുവിഭാഗങ്ങളുമായി യു.ഡി.എഫ് നേതാക്കള്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമവായ പാക്കേജുണ്ടാക്കിയത്. സമവായമുണ്ടായില്ലെങ്കില്‍ പ്രസിഡന്റ സ്ഥാനം ഏറ്റെടുക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരു പ്രസിഡന്റാകുമെന്നതില്‍ തര്‍ക്കം തീരാതിരുന്നതിനാല്‍ ബുധനാഴ്ച നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. ക്വാറം തികയാതെ മാറ്റിവച്ച തെരഞ്ഞെടുപ്പ് ഇന്ന് നടന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here