Budget: ഭവന രഹിതര്‍ക്ക് നാലു ലക്ഷം രൂപയുടെ വീട്, ഭൂനികുതി വര്‍ധിപ്പിച്ചു, മദ്യത്തിനു വില കൂടും

0

Updating>>>

 • സേവനക്കള്‍ക്കുള്ള ഫീസുകളില്‍ അഞ്ചു ശതമാനം വര്‍ധന. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി.
 • മദ്യത്തിനുളള നികുതിയില്‍ വര്‍ധന.  ബിയറിന്റെ നികുതി 100 ശതമാനം
 • സഹകരണബാങ്കുകള്‍ യോജിപ്പിച്ചുള്ള കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങും
 • കേരളത്തിനു പുറത്ത് വാഹനനികുതിയടച്ച് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് കേരളത്തിലെ നികുതിയടച്ച് നടപടികളില്‍ നിന്ന് ഒഴിവാകാന്‍ നിശ്ചിത കാലാവധിക്കുള്ളില്‍ അവസരം നല്‍കും
 • കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക 2018 മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കും
 • പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് 71 കോടി. വരട്ടാര്‍ പാലത്തിന് അന്തരിച്ച എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ നായരുടെ പേരു നല്‍കും. 2018 ല്‍ മൂന്ന് കോടി മരങ്ങള്‍ നടും
 • ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനസ്ഥാപിച്ചു. ഇതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി രൂപ അധികവരുമാനം.
 • സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000 രൂപയാക്കി. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകള്‍ക്കായി മൂന്നു കോടി രൂപ. നിര്‍ഭയവീടുകള്‍ക്ക് 5 കോടി. എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ക്ക് 25 കോടി. വിവാഹധനസഹായം 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി.
 • സാമൂഹികക്ഷേമ പെന്‍ഷനില്‍ അനര്‍ഹരെ കണ്ടെത്താന്‍ നടപടി. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും.ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ല. മാര്‍ച്ച് മാസത്തിനകം അനര്‍ഹര്‍ സ്വയം ഒഴിവാകണമെന്നും ധനമന്ത്രി. 1200 ചതുരശ്ര അടി വീട്, രണ്ട് ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളവരെ ക്ഷേമപെന്‍ഷനുകളില്‍ നിന്ന് ഒഴിവാക്കും. ഈ മാനദണ്ഡങ്ങളില്‍പ്പെട്ട് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.
 • സ്‌കൂളുകളിലെ നിലവാരം ഉയര്‍ന്നും. ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി.
 • 421000 ഭവന രഹിതര്‍ക്ക് നാലു ലക്ഷം രൂപയുടെ വീട്
 • എല്ലാ താലൂക്ക് ആശുപത്രികളിലും ഹൃദയാരോഗ്യ ചകിത്സാ വിഭാഗം.  മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ നിയമനം. 550 ഡോക്ടര്‍മാരെയും 1750 നഴ്‌സുമാരെയും നിയമിക്കും. ഓങ്കോളജി വകുപ്പ് എല്ലാ മെഡിക്കല്‍ കോളജുകളിലും ഉറപ്പാക്കും. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ആര്‍.സി.സി നിലവാരത്തിലേക്ക് ഉയര്‍ത്തും. അപകട ചികിത്സ കുറ്റമറ്റതാക്കാന്‍ സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി.
 • എല്ലാ പഞ്ചായത്തിലും കുടുംബശ്രീ കോഴി വളര്‍ത്തല്‍ കേന്ദ്രം. ന്യായവിലയ്ക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ഇടപെടല്‍ ഉറപ്പാക്കും.
 •  ആലപ്പുഴയിലെ വിശപ്പുരഹിതനഗരം പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി 20 കോടി.
 • കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍ആര്‍ഐ ചിട്ടികള്‍ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി.
 •  അഞ്ചുവര്‍ഷമായി കേരളത്തില്‍ വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നും ധനമന്ത്രി.
 • ഓഖി ദുരന്തം പോലെയാണ് നോട്ടുനിരോധനം തകര്‍ച്ചയുണ്ടാക്കി. ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയുണ്ടാക്കി. ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്ന് തോമസ് ഐസക്കിന്റെ വിമര്‍ശനം.
 • ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീര്‍ത്തിച്ച് ധനമന്ത്രി. തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ്. മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി. തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ വകയിരുത്തി
 • സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here