ഗോവ സമനിലയില്‍ തളച്ചു, ജയം കൈവിട്ടതോടെ മൂന്നാം സ്ഥാനത്ത് തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്

പനജി: ജയിച്ചിരുന്നെങ്കില്‍ ഐ.എസ്.എല്‍ ലീഗില്‍ ഒന്നാമനാകാമായിരുന്നു. പക്ഷേ, എഫ്.സി. ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന്റെ തുടക്കത്തില്‍ നേടിയ രണ്ടു ഗോളുകളുടെ ലീഡ് മത്സരാവസാനം വരെ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. ആദ്യപകുതിയില്‍ തന്നെ ഗോവ രണ്ടും മടക്കി സമനില പിടിച്ചു. സമനിലയോടെ, ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. തുടര്‍ച്ചയായി രണ്ടു മത്സരങ്ങളിലെ തോല്‍വിക്കുശേഷം കിട്ടിയ സമനിലയോടെ ഒമ്പതു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് എഫ്.സി. ഗോവ.

LEAVE A REPLY

Please enter your comment!
Please enter your name here